പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണ മേഖലയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയില്‍ നിന്നുള്ള 27കാരനായ മുരളി നായിക്കാണ് വീരമൃത്യു വരിച്ചത്. ഒരു ആഴ്ച മുമ്പാണ് അയാളെ അതിര്ത്തിയിലേക്ക് പോസ്റ്റ് ചെയ്തത്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിക്കവേ വഴി മധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങി.